കൊല്ലം: ട്രോളിങ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. കൊല്ലം, കായകുളം, ഓച്ചിറ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായഹസ്തവുമായി എത്തിയത്.
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് - സന്തോഷ് പണ്ഡിറ്റ്
പ്രളയ സമയത്ത് നമ്മളെ ഒരുപാട് സഹായിച്ച മത്സ്യതൊഴിലാളികൾ അവരുടെ വേദനകളും പ്രയാസങ്ങളും ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റ്
ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങളെ കണ്ടെത്തി ചെറിയ സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെന്ന് താരം ഫേസ്ബുക്കിലൂടെ അറിയിച്ചു.വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ലെന്നും എങ്കിലും ഇത്തരം പ്രശ്നങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Last Updated : Jun 18, 2019, 7:35 AM IST