തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതി ഉൾപ്പടെയുള്ളവര്‍ കഞ്ചാവുമായി പിടിയില്‍. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ഡി ഷാജഹാന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഉഴമലയ്ക്കൽ എലിയാവൂർ വേങ്കോട് ലക്ഷംവീട് കോളനിയിൽ കഞ്ചാവ് അനി എന്ന അനിൽകുമാര്‍ (44) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കേസിലും കൊലപാതക കേസിലും പ്രതിയായ ഇയാളെ കഴിഞ്ഞ രണ്ട് മാസമായി എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊലപാതക കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ - aryanad
ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ ഡി ഷാജഹാന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
thiruvananthapuram
കാട്ടാക്കട കൊണ്ണിയൂര്‍ ഷെറീന മൻസിലിൽ ഷറഫുദീനെ കഞ്ചാവ് ചില്ലറ വില്പനയ്ക്കിടെ പിടികൂടി. കഞ്ചാവ് കേസില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്. പ്രിവന്‍റീവ് ഓഫീസർമാരായ എ ഷിഹാബുദീൻ, മോനി രാജേഷ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബ്ലസൻ സത്യൻ, സുജിത്, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
Last Updated : May 8, 2019, 8:18 PM IST