കേരളം

kerala

ETV Bharat / briefs

മാലിന്യം ഓടയിലേക്ക്: നടപടിയുമായി അധികൃതർ - waste

പൂവച്ചൽ ഗ്രാമപഞ്ചായത്തില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ ഓടയിലേക്ക്  ഒഴുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും  പരിശോധന നടത്തി നടപടി സ്വീകരിച്ചു.

waste

By

Published : May 13, 2019, 8:12 PM IST

Updated : May 13, 2019, 10:20 PM IST


തിരുവനന്തപുരം: പൂവച്ചൽ ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ നടപടി. പൈപ്പുകൾ സ്ഥാപിച്ച് കക്കൂസ് മാലിന്യമുള്‍പ്പെടെ പൊതു ഓടയിലേക്ക് ഒഴുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പരിശോധന നടത്തി നടപടി സ്വീകരിച്ചു.

മാലിന്യം ഓടയിലേക്ക്: നടപടിയുമായി അധികൃതർ

കാട്ടാക്കട മാർക്കറ്റ് റോഡിൽ എസ് സി എസ് ടി കുട്ടികൾക്കായുള്ള തൊഴിൽപരിശീലന കേന്ദ്രത്തിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെ ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ് നൽകി. ഓടയിലേക്കുള്ള പൈപ്പുകളും ഓവുകളും പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. തോടുകളും കുളങ്ങളും ഉൾപ്പടെ ശുചീകരിക്കുന്നതിന്‍റെ ഭാഗമായാണ് പഞ്ചായത്ത് നടപടിയുമായി മുന്നോട്ടു പോകുന്നത്.

Last Updated : May 13, 2019, 10:20 PM IST

ABOUT THE AUTHOR

...view details