.
നാലുകാലുള്ള കോഴി നാട്ടുകാർക്ക് കൗതുകമാകുന്നു - കൗതുകമാകുന്നു
പേയാട് സ്വദേശി വെള്ളനാട് കോഴി ഫാമില്‍ നിന്നും വാങ്ങിയ കോഴിക്കാണ് നാല് കാലുകള്‍ കണ്ടത്
തിരുവനന്തപുരം:തിരുവനന്തപുരം വെള്ളനാട്ടിലെ മഴുവൻകോടിലെ വിൽസന്റ് കോഴി ഫാമിൽ നിന്നും പേയാട് സ്വദേശി സുധീര്‍ വാങ്ങിയ കോഴിയാണ് നാട്ടില്‍ വിസ്മയമായി മാറിയത്. ഈ കോഴിക്ക് നാല് കാലുകളാണ് ഉള്ളത്. എണ്ണൂറോളം കോഴികളെ ആണ് സുധീർ വാങ്ങിയത്. തൻറെ സ്ഥാപനത്തിൽ എത്തിച്ചപ്പോൾ ഇരുകാലുകളും ഉയർത്തി നിൽക്കുന്ന കോഴിയിൽ തോന്നിയ കൗതുകവും, തുടർന്ന് നടന്ന പരിശോധനയിലാണ് ഈ നാൽക്കാൽ കോഴിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സുധീറിന്റ കടയിലേക്ക് ആളുകളുടെ തിരക്കായി. പലരും ഈ അപൂർവ്വ അതിഥിയെ ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ സുധീർ തയ്യാറായില്ല. എന്തായാലും കശാപ്പു ചെയ്യാതെ വളർത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ സുധീർ.