കേരളം

kerala

ETV Bharat / briefs

5000 വര്‍ഷം മുമ്പ് അടക്കം ചെയ്ത മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി - അസ്ഥികൂടം

കുഴിമാടങ്ങളില്‍ ഏറ്റവും നീളമുള്ളതിന് 6.9 മീറ്ററും കുറഞ്ഞത് 1.2 മീറ്ററുമുള്ളതാണ്. കക്കയുടെ തോടുകള്‍ കൊണ്ടുണ്ടാക്കിയ വളകള്‍, അരകല്ല്, കല്ലുകൊണ്ടുണ്ടാക്കിയ കത്തികള്‍, കല്ലുകള്‍ മിനുക്കിയുണ്ടാക്കിയ മുത്തുകള്‍ എന്നിവയും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തി.

കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം

By

Published : Mar 12, 2019, 7:25 PM IST

ഗുജറാത്തില്‍ 5000 വര്‍ഷം മുമ്പ് അടക്കം ചെയ്ത മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ഹാരപ്പന്‍ സംസ്‌കാര കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ശ്മശാന മേഖലയില്‍ രണ്ട് മാസം നീണ്ട ഖനനത്തിന് ശേഷമാണ് ഇത്രയും പഴക്കമുള്ള അസ്ഥികൂടം കിട്ടിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടങ്ങള്‍ ലഭിച്ചത്.

പ്രദേശത്ത് 300 മീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് 250 കുഴിമാടങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. നിലവില്‍ 26 കുഴിമാടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആറടിയോളം ഉയരമുള്ള ഒരാളുടെ അസ്ഥികൂടമാണ് ഇവിടെ നിന്ന് ലഭിച്ചത്. ദീര്‍ഘചതുരാകൃതിയിലുള്ള കുഴിമാടങ്ങള്‍ ഇതാദ്യമായാണ് ഗുജറാത്തില്‍ നിന്ന് കണ്ടെത്തുന്നത്. മുൻപ് കണ്ടെത്തിയവ വൃത്താകൃതിയിലുള്ളതോ അര്‍ധവൃത്താകൃതിയിലുള്ളവയോ ആയിരുന്നു. കൂടാതെ മൃതദേഹങ്ങള്‍ കിഴക്കോട്ട് തലവച്ച നിലയിലാണ് അടക്കം ചെയ്തിരുന്നത്. 4600 മുതല്‍ 5200 വര്‍ഷം മുമ്പുള്ളതാണ് ഈ ശ്മശാനമെന്നാണ് നിഗമനം.

കച്ച് സര്‍വകലാശാലയും കേരള സര്‍വകലാശാലയും സംയുക്തമായാണ് ഉത്ഖനനം നടത്തിയത്. അതുകൊണ്ട് തന്നെ അസ്ഥികൂടത്തിന്‍റെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കൃത്യമായി കണ്ടെത്താന്‍ കേരള സര്‍വകലാശാലയിലേക്ക് കൊണ്ടുവരും.




ABOUT THE AUTHOR

...view details