കേരളം

kerala

ETV Bharat / briefs

വായിക്കാൻ ഒരിടമൊരുക്കി കണ്ണൂർ വനിതാ സെൽ

ഒഴിവ് സമയങ്ങളിൽ വായനയിലേർപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എത്ര സമയം വേണമെങ്കിലും കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്ത്‌ ഒരുക്കിയിരിക്കുന്ന വായനശാല പ്രയോജനപ്പെടുത്താം.

reading day

By

Published : Jun 19, 2019, 5:12 AM IST

Updated : Jun 19, 2019, 3:00 PM IST

കണ്ണൂർ: ഇന്ന് വായനാ ദിനം. വായനയ്ക്കായി ഒരുക്കിയ ഒരു നല്ല മാതൃക പറയാം. വായിക്കാൻ സ്വസ്ഥമായൊരിടം. ലോകത്ത് എവിടെയുമുള്ള ഗ്രന്ഥങ്ങൾ.. കൂട്ടിന് വനിതാ പൊലീസുകാരും. കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്ത്‌ എത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് അറിവിന്‍റെ ലോകമാണ്. ഈ നല്ല മാതൃകയാണ് പരിചയപ്പെടുത്തുന്നത്.

സമയക്കുറവും സാഹചര്യം ഇല്ലാത്തതുമാണ് വീട്ടമ്മമാരും വിദ്യാർഥിനികളും പൊതുവായനശാലകളിൽ സജീവമാകാത്തതിന്‍റെ കാരണമായി കണക്കാക്കുന്നത്. അവിടെയാണ് കണ്ണൂർ വനിതാ സെല്ലിലെ വായനശാലയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നത്.

വായിക്കാൻ ഒരിടമൊരുക്കി കണ്ണൂർ വനിതാ സെൽ

ഒഴിവ് സമയങ്ങളിൽ വായനയിലേർപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എത്ര സമയം വേണമെങ്കിലും ഇവിടെ ചെലവഴിക്കാം. പിഎസ്‌സി ഉദ്യോഗാർഥികളും സ്‌കൂൾ വിദ്യാർഥിനികളുമാണ് ഇവിടുത്തെ നിത്യ സന്ദര്‍ശകര്‍. വായിച്ച പുസ്തകങ്ങളുടെ ചര്‍ച്ചയും വിശകലനവും നടക്കും. ഈ കേന്ദ്രത്തിലേക്ക് എത്തുന്നവരുടെ പ്രതികരണമാണ് അധികൃതർക്കും പ്രചോദനമാകുന്നത്.

സാഹിത്യ വിഭാഗങ്ങൾ, ചരിത്രം, ആനുകാലികം തുടങ്ങി വിവിധ ഭാഷകളിലായി നാലായിരത്തിലേറെ പുസ്തകങ്ങളുണ്ട് ഈ കലവറയിൽ. ജില്ലാ ലൈബ്രറി കൗൺസിലിന്‍റെ അംഗീകാരത്തോടെയാണ് വനിത വായനശാല പ്രവർത്തിക്കുന്നത്. വായന ജീവിതത്തിന് പുതുവഴികൾ സമ്മാനിക്കുമ്പോൾ സ്ത്രീകൾക്കിടയിൽ അറിവിന്‍റെ പാത തെളിയിക്കുകയാണ് ഈ പൊലീസ് ഗ്രന്ഥാലയം.

Last Updated : Jun 19, 2019, 3:00 PM IST

ABOUT THE AUTHOR

...view details