കേരളം

kerala

ETV Bharat / briefs

റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

കാലാവധി തികയാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി

രാജി പ്രഖ്യാപിച്ച് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ

By

Published : Jun 24, 2019, 9:42 AM IST

ന്യൂഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവർണറായ വിരാൾ ആചാര്യ രാജിവെച്ചു. കാലാവധി തികയാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. മുൻ ഗവർണർ ഊർജിത് പട്ടേലിന്‍റെ പാത പിന്തുടർന്ന് കേന്ദ്രബാങ്കിൽ നിന്നും അധികാരമൊഴിയാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ന്യൂയോർക്ക് യുണിവേഴ്സിറ്റിയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ് വിഭാഗത്തിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങിപോകുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ബിഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കവെയായിരുന്നു ആചാര്യയെ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. നാല് ഡെപ്യൂട്ടി ഗവർണര്‍മാരാണ് ആര്‍ബിഐക്കുണ്ടായിരുന്നത്. 2017 ജനുവരി 23നാണ് ആചാര്യ ആർബിഐയുടെ ഭാഗമാകുന്നത്.

ABOUT THE AUTHOR

...view details