കേരളം

kerala

ETV Bharat / briefs

അനധികൃത റേഷന്‍കാര്‍ഡ് പിടിച്ചെടുക്കാന്‍ വീടുകളില്‍ പരിശോധന

കാർഡുകളുടെ ഉടമകൾ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്‍റെ മാർക്കറ്റ് വില കണക്കാക്കി നിയമനടപടികൾ സ്വീകരിക്കും

റേഷൻകാർഡുകൾ

By

Published : Jun 19, 2019, 10:40 PM IST

ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിൽ അനധികൃതമായി കൈവശം വെച്ചിരുന്ന റേഷൻകാർഡുകൾ പിടിച്ചെടുത്തു. റേഷനിങ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധനയിലാണ് കാർഡുകൾ കണ്ടെടുത്തത്. അനർഹമായി കൈവശം വെച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്താൻ വീടുകൾതോറും നടത്തിയ പരിശോധനയിൽ 12 മുൻഗണനാ കാർഡുകളും, ഒരു എ.എ.വൈ കാർഡും ഉൾപ്പെടെ 13 കാർഡുകൾ പിടിച്ചെടുത്തു. 1955ലെ ഇ.സി. ആക്ട് വകുപ്പ് 7 പ്രകാരം പിടിച്ചെടുത്ത കാർഡുകളുടെ ഉടമകൾ അനർഹമായി കൈപ്പറ്റിയ റേഷൻ വിഹിതത്തിന്‍റെ മാർക്കറ്റ് വില കണക്കാക്കി നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും താലൂക്കിൽ മുഴുവൻ അനർഹരെയും കണ്ടെത്തി പിഴ ഈടാക്കുന്നതും, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസർ ബി പത്മകുമാർ അറിയിച്ചു.

ABOUT THE AUTHOR

...view details