പത്തനംതിട്ട: റമദാന്‍ മാസമായാല്‍ എല്ലാ മുസ്ലിങ്ങളും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക പതിവാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം സാധാരണ മാസങ്ങളെക്കാള്‍ എഴുപതിരട്ടി പ്രതിഫലമാണ് റമദാനിലെ സത്പ്രവൃത്തികള്‍ക്ക്. പത്തനംതിട്ടയിലെ ഹാജി ടി എം സുലൈമാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായ ധര്‍മ്മിഷ്ഠനാണ്. സുലൈമാന്‍ ഹാജിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും നൂറോളം കുടുംബങ്ങള്‍ക്കാണ് റേഷന്‍ സംവിധാനത്തില്‍ ഒരു മാസത്തെ അരിയും മറ്റു പലവ്യഞ്ജനങ്ങളും എത്തിച്ചു കൊടുക്കുന്നത്.
പതിറ്റാണ്ടുകള്‍ പിന്നിട്ട ശ്രദ്ധേയമായ റേഷന്‍ സംവിധാനവുമായി സുലൈമാന്‍ ഹാജി - ramadan
ഓരോ മാസവും നൂറോളം കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള അരിയും പലവ്യഞ്ജനങ്ങളും ഇദ്ദേഹം പതിവായി എത്തിച്ചു കൊടുക്കും
റമദാന്‍
പതിറ്റാണ്ടുകളായി ഈ പതിവ് ഇദ്ദേഹം പിന്തുടരുന്നു. റമദാന്‍ എത്തുന്നതോടെ പതിവ് കാര്‍ഡ് ഉടമകളെ കൂടാതെ കൂടുതല്‍ ആളുകളെ കണ്ടെത്തി സുലൈമാന്‍ ഹാജി ദാന ധര്‍മ്മം വര്‍ധിപ്പിക്കും. പ്രത്യേകമായി ഇഫ്ത്വാര്‍ വിരുന്നുകളും സംഘടിപ്പിക്കും. നാനജാതി മതസ്ഥര്‍ ഇദ്ദേഹത്തിന്‍റെ ഇഫ്ത്വാറിനായി എത്തും. ഈ ചെലവുകള്‍ക്ക് പുറത്ത് നിന്നും ഒരു പണവും ഇദ്ദേഹം സ്വീകരിക്കാറില്ല. കെ എസ് ഇ ബിയിലെ റിട്ടേയര്‍ഡ് ഉദ്യോഗസ്ഥനാണ് ഈ 72കാരന്‍.
Last Updated : May 17, 2019, 3:12 PM IST