മലപ്പുറം: പാട്ടും പാടി വിജയിച്ച ആലത്തൂർ എം പി രമ്യ ഹരിദാസ് ഇന്ന് കേരളക്കരയുടെ അനിയത്തിക്കുട്ടിയാണ്. എന്നാല്‍ രമ്യ ഹരിദാസിന്‍റെ രൂപസാദൃശ്യമുള്ള, രമ്യയെപ്പോലെ നന്നായി പാട്ടു പാടുന്ന, ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി ഇപ്പോൾ മലപ്പുറത്തെ താരമായിരിക്കുകയാണ്.
ആലത്തൂരിലെ പെങ്ങളൂട്ടിക്ക് അപരയുണ്ട്: രമ്യ ഹരിദാസിനെ നേരില്‍ കാണാൻ ആഗ്രഹിച്ച് ശ്രീക്കുട്ടി - രമ്യ ഹരിദാസ്
കണ്ണാടിയിൽ നോക്കി, രൂപസാദൃശ്യം ഒത്തുനോക്കി, ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ.. പിന്നെ തയ്യാറെടുപ്പുകളായി; ചേച്ചിയുടുക്കുന്ന സാരി, ഹെയർ സ്റ്റൈൽ അങ്ങനെ അങ്ങനെ രമ്യയായി ശ്രീക്കുട്ടി
ആലത്തൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴാണ് രമ്യ ഹരിദാസിനെ പോലെയാണ് ഞങ്ങളുടെ മകൾ ശ്രീലക്ഷ്മി എന്ന് രക്ഷിതാക്കളായ വളാഞ്ചേരി മാരാം കുന്ന് സ്വദേശി വടക്കേക്കര അനിൽകുമാറിനും ഹേമവലിക്കും തോന്നിയത്. ഫോട്ടോ കാണിച്ച് ശ്രീക്കുട്ടിയെ അവർ ട്രോളുകയും ചെയ്തു. ഇതോടെ ശ്രീക്കുട്ടി വിട്ടുകൊടുക്കാൻ തയ്യാറായില്ല കണ്ണാടിയിൽ നോക്കി രൂപസാദൃശ്യം ഒത്തുനോക്കി ചിരിയും മുഖവും എല്ലാം രമ്യ ചേച്ചിയെ പോലെ തന്നെ. പിന്നെ തയ്യാറെടുപ്പുകളായി, ചേച്ചിയുടുക്കുന്ന സാരി, ഹെയർ സ്റ്റൈൽ അങ്ങനെ അങ്ങനെ... സംഗതി വീട്ടുകാരും ബന്ധുക്കളും ഏറ്റെടുത്തു. എന്തായാലും രമ്യ ഹരിദാസിനെ ഇഷ്ടപ്പെടുന്ന ശ്രീലക്ഷ്മിക്ക് എംപിയെ ഒന്ന് നേരിൽ കാണണമെന്നാണ് ആഗ്രഹം.