കേരളം

kerala

ETV Bharat / briefs

കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചു - രാജ് നാഥ് സിങ്

രാജ്യ സേവനത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര ജവാൻമാർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്

By

Published : Jun 1, 2019, 12:45 PM IST

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. രാജ്യ സേവനത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര ജവാൻമാർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു.

കരസേനാ മേധാവി ബിപിൻ റാവത്ത്, വ്യോമസേന മേധാവി ബിഎസ് ധനോവ, നാവിക സേന മേധാവി കരംബീർ സിംഗ് എന്നിവരും സ്മാരകത്തിൽ സന്നിഹിതരായിരുന്നു. ഇന്ന് സ്മാരകം സന്ദർശിക്കുമെന്ന് സിങ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

ദേശീയ യുദ്ധ സ്മാരകം ഡൽഹിയിൽ ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

ABOUT THE AUTHOR

...view details