കേരളം

kerala

ETV Bharat / briefs

സിപിഎം; മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം - rainy season

തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

kodiyeri

By

Published : May 18, 2019, 8:14 AM IST

തിരുവനന്തപുരം: സിപിഎമ്മിന്‍റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിക്കും.

'മാലിന്യ മുക്ത കേരളം' എന്ന ആശയം മുൻനിർത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ. പൊതുസ്ഥലങ്ങൾ, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ഓടകൾ എന്നിവ കേന്ദ്രീകരിച്ച് ജനപങ്കാളിത്തതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിപിഎം ശ്രമം. സിപിഎമ്മിൻറെ മുഴുവൻ ജനപ്രതിനിധികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകും.

ABOUT THE AUTHOR

...view details