കേരളം

kerala

ETV Bharat / briefs

കൊവിഡിന് ശേഷം വില്ലനായി മഴ: സതാംപ്‌റ്റണില്‍ ടോസ് വൈകുന്നു

സതാംപ്റ്റണിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നേരത്തെ ചെറിയ തോതില്‍ മഴ പെയ്തതിനെ തുടര്‍ന്ന് പിച്ച് ഉള്‍പ്പെടെ മൂടിയിട്ടിരിക്കുകയാണ്.

cricket news covid 19 news ക്രിക്കറ്റ് വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത
സ്റ്റോക്സ്, ഹോള്‍ഡര്‍

By

Published : Jul 8, 2020, 5:31 PM IST

സതാംപ്റ്റണ്‍: കൊവിഡ് 19നെ അതിജീവിച്ച് പുനരാരംഭിച്ച ക്രിക്കറ്റില്‍ മഴ വില്ലനാകുന്നു. സതാംപ്റ്റണില്‍ ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മഴ കാരണം ടോസിടുന്നത് വൈകുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നേരത്തെ ചെറിയ തോതില്‍ മഴ പെയ്‌തതിനെ തുടര്‍ന്ന് പിച്ച് ഉള്‍പ്പെടെ മൂടിയിട്ടിരിക്കുകയാണ്.

മൂന്ന് ടെസ്റ്റുകളുള്ള പരമ്പര കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക. ഇംഗ്ലീഷ് ടീമിനെ ബെന്‍ സ്റ്റോക്സും വെസ്റ്റിൻ‍ഡീസ് ടീമിനെ ജേസണ്‍ ഹോള്‍ഡറും നയിക്കും. കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും മത്സരങ്ങള്‍ നടക്കുക. ജോര്‍ജ് ഫ്ലോയിഡിന്‍റെ ദാരുണാന്ത്യത്തിന് ശേഷം വര്‍ണ വിവേചനത്തിനെതിരെ ലോകത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാഡ്ജ് ധരിച്ചാകും താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുക.

ABOUT THE AUTHOR

...view details