വയനാട്: പണവും, അധികാരവും, വൻവ്യവസായ സുഹൃത്തുക്കളുമുണ്ടെങ്കിലും നരേന്ദ്ര മോദിക്ക് സത്യസന്ധതയില്ലെന്ന് രാഹുൽ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പര്യടനത്തിലാണ് പ്രധാനമന്ത്രിക്ക് എതിരെ രാഹുലിന്‍റെ പ്രസംഗം. ആഘോഷമായാണ് രാഹുലിനെ വയനാട്ടുകാർ വരവേറ്റത്.
വയനാട്ടിൽ ആവേശം; മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി - വയനാട്
കല്‍പ്പറ്റക്ക് പുറമെ കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് രാഹുൽ ഇന്ന് പര്യടനം നടത്തിയത്.
rahul
കല്‍പ്പറ്റ എംപി ഫെസിലിറ്റേഷൻ സെന്‍ററില്‍ 20 സംഘടനാ പ്രതിനിധികളില്‍ നിന്ന് രാഹുല്‍ നിവേദനം സ്വീകരിച്ചു. അതിന് ശേഷമാണ് ജില്ലയിൽ പര്യടനം ആരംഭിച്ചത്. കല്‍പ്പറ്റക്ക് പുറമെ കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് രാഹുൽ ഇന്ന് പര്യടനം നടത്തിയത്. ആയിരങ്ങളാണ് രാഹുലിനെ കാണാൻ എത്തിയത്. നാളെ തിരുവമ്പാടി മണ്ഡലത്തിലാണ് രാഹുലിന്‍റെ പര്യടനം.
Last Updated : Jun 8, 2019, 8:06 PM IST