മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിക്കാനായി രാഹുൽ ഗാന്ധി എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് കാളികാവിലെ രാഹുൽഗാന്ധിയുടെ ആദ്യ റോഡ് ഷോ ആരംഭിച്ചത്. ശക്തമായ ഇടിയോടുകൂടിയ മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ അവസാനിക്കാൻ ഏകദേശം മുക്കാൽ മണിക്കൂർ സമയം എടുത്തു.
കേരളത്തിനും വയനാടിനും വേണ്ടി പാർലമെന്‍റിന് അകത്തും പുറത്തും പോരാടും; രാഹുൽ ഗാന്ധി
ശക്തമായ ഇടിയോടുകൂടിയ മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്.
ചരിത്ര ഭൂരിപക്ഷം നൽകി വയനാടിന്‍റെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. കേരളത്തിന്‍റെയും വയനാട്ടിന്‍റെയും പ്രശ്നങ്ങൾ ലോക്സഭക്ക് അകത്തും പുറത്തും അവതരിപ്പിക്കാൻ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് മാത്രമല്ല, വയനാട്ടിലെ ഓരോ വോട്ടറുടേയും പ്രതിനിധിയാണ് താനെന്നും പാർട്ടിക്ക് അതീതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്, കെ സി വേണുഗോപാൽ തുടങ്ങിയവരും റോഡ്ഷോയിൽ പങ്കാളികളായി.