കേരളം

kerala

ETV Bharat / briefs

പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷ ഐക്യം:  രാഹുല്‍- നായിഡു കൂടിക്കാഴ്ച്ച വീണ്ടും

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയെ കണ്ടത്.

meeting

By

Published : May 19, 2019, 12:12 PM IST

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെയും രാഹുലുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നായിഡു രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്തിറക്കാനുള്ള ബിജെപി വിരുദ്ധ മുന്നണിയെക്കുറിച്ച് നായിഡുവും രാഹുലും ചര്‍ച്ച ചെയ്തയായാണ് സൂചന.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായും എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം ചന്ദ്രബാബു നായിഡു സമാജ് വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായും ബിഎസ്പി അദ്ധ്യക്ഷ മായാവതിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡിയെയും ഡി രാജയെയും നായിഡു കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ സഖ്യനീക്കം സജീവമാക്കുകയാണ് പ്രതിപക്ഷ കക്ഷികളുടെ ലക്ഷ്യം. ബിജെപിക്കെതിരെ നില്‍ക്കുന്ന ഏതൊരു പാര്‍ട്ടിയെയും മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details