പുനലൂര്‍:സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ജനങ്ങളെ വലച്ചു. മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞിട്ടും ജീവനക്കാർ എത്താതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
സപ്ലൈ ഓഫീസ് ജീവനക്കാര്‍ വിവാഹത്തിനായി മുങ്ങി; നാട്ടുകാര്‍ പ്രതിഷേധിച്ചു - പുനലൂര്‍
പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം
റേഷൻ കാർഡിൽ പേര് ചേർക്കൽ, പേരു മാറ്റൽ, കാർഡ് പുതുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് എത്തിയ നൂറോളം പേരാണ് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. മേലുദ്യോഗസ്ഥന്‍റെ മകളുടെ വിവാഹചടങ്ങിന് പങ്കെടുക്കാന്‍ 18 ജീവനക്കാരാണ് അവധിയെടുക്കാതെ ഓഫീസില്‍ നിന്നും പോയത്. എല്ലാവരും രാവിലെ എത്തി രജിസ്റ്ററിൽ ഒപ്പുവെച്ചിരുന്നെങ്കിലും സ്വീപ്പർ ഉൾപ്പെടെ രണ്ട് ജീവനക്കാർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ താലൂക്ക് സപ്ലൈ ഓഫീസര്‍ ജീവനക്കാര്‍ക്ക് ഉച്ച വരെ അവധി നല്‍കി.