കേരളം

kerala

ETV Bharat / briefs

മോദി ഉടനെത്തും; അതീവ സുരക്ഷയില്‍ ഗുരുവായൂര്‍ - പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്ഷേത്ര ദര്‍ശനത്തിനായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചെലവിടും

modi

By

Published : Jun 8, 2019, 9:44 AM IST

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പസമയത്തിനകം ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തും. ദര്‍ശനത്തിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ കര്‍ശനമാക്കി. പത്ത് മണിയോടു കൂടി മോദി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂൾ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. ക്ഷേത്ര ദര്‍ശനത്തിനായി ഒരു മണിക്കൂറോളം പ്രധാനമന്ത്രി ചെലവിടും. ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതുയോഗത്തിലും മോദി പങ്കെടുക്കും. കേരള സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മാലിദ്വീപിലേക്ക് യാത്ര തിരിക്കും.

ABOUT THE AUTHOR

...view details