അവസാനഘട്ട വോട്ടെടുപ്പ് നാളെ - ന്യൂഡൽഹി
59 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ബംഗാളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 543 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ പൂർണമാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലവും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകുന്നേരത്തോടെ പുറത്തുവരും.