കേരളം

kerala

ETV Bharat / briefs

പ്രധാനമന്ത്രി നാളെ എത്തും: കനത്ത സുരക്ഷയില്‍ ഗുരുവായൂർ - ഗുരുവായൂർ സന്ദർശനം

നാളെ രാവിലെ പത്തു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദർശനം നടത്തുക.

pm

By

Published : Jun 7, 2019, 4:48 PM IST

Updated : Jun 7, 2019, 5:41 PM IST

തൃശ്ശൂർ: ക്ഷേത്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തുന്ന സാഹചര്യത്തില്‍ ഗുരുവായൂരിലും പരിസരത്തും കനത്ത സുരക്ഷ. ശ്രീകൃഷ്ണ കോളജിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ നാളെ രാവിലെ 9.45 ന് പ്രധാനമന്ത്രി ഇറങ്ങും. അവിടെ നിന്ന് കാർ മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. തുടർന്ന് 10.10ന് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിച്ചേരും. താമര കൊണ്ട് തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിൽ നടത്തും.

പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയില്‍ ഗുരുവായൂർ

മോദിയുടെ സന്ദർശനത്തിന് ഗുരുവായൂർ ദേവസ്വം ഒരുങ്ങിക്കഴിഞ്ഞുവെന്ന് ദേവസ്വം ചെയർമാർ കെബി മോഹൻദാസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനു ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. 'അഭിനന്ദൻ സഭ' എന്ന പേരിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിക്കുന്നത്. രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും അഭിനന്ദൻ സഭയ്ക്കുണ്ട്. ഗുരുവായൂർ, മണലൂർ, കുന്ദംകുളം, നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരെയാണ് മോദി അഭിസംബോധന ചെയ്യുക. തിരികെ 12.40ന് ഹെലികോപ്ടറിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.

Last Updated : Jun 7, 2019, 5:41 PM IST

ABOUT THE AUTHOR

...view details