ബിഷെകെക്ക്: ഭീകരവാദത്തിന് സഹായം നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദമുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകൾ ശ്രമിക്കണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോഓപ്പറേഷന്‍ ഉച്ചകോടിയിലാണ് മോദിയുടെ പ്രസ്താവന.
ഭീകരവാദത്തിന് സഹായം നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് നരേന്ദ്ര മോദി
ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി
ജനങ്ങള്‍ തമ്മിലുള്ള സഹകരണം ഭീകരവാദത്തെ നേരിടുന്നതില്‍ നിര്‍ണായകമാണ്. അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സഹകരണം ശക്തമാക്കണമെന്നും വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സുരക്ഷയും സമാധാനവും പ്രധാനപ്പെട്ടതാണ്. അഫ്ഗാനിസ്ഥാന്റെ സ്ഥിരത, മേഖലയിലെ സമാധാനത്തിന് പ്രധാനപ്പെട്ടതാണെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇന്ത്യയുടെ സംഭാവനകള്‍ മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു.