തൃശ്ശൂര്‍: ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തില്ലെങ്കില്‍ പോലും കേരളം തനിക്ക് വാരാണസി പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ബിജെപിക്ക് വേണ്ടി വോട്ടു ചെയ്യാത്ത സംസ്ഥാനമായിട്ട് കൂടി താന്‍ എന്തിനാണ് കേരളം സന്ദര്‍ശിക്കുന്നതെന്ന സംശയത്തിലാണ് എല്ലാവരും. പക്ഷേ കേരളവും വാരാണസിയും തനിക്ക് ഒരു പോലെയാണ്."- മോദി പറഞ്ഞു. തെരഞ്ഞെടുപ്പും ജനാധിപത്യ സംവിധാനങ്ങളും വ്യത്യസ്തമാണെങ്കില്‍ പോലും അവ ബഹുമാനിക്കപ്പെടേണ്ടതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേരളം തനിക്ക് വാരാണസി പോലെയെന്ന് നരേന്ദ്ര മോദി - guruvayoor public meeting
"ബിജെപിക്ക് വേണ്ടി വോട്ടു ചെയ്യാത്ത സംസ്ഥാനമായിട്ട് കൂടി താന്‍ എന്തിനാണ് കേരളം സന്ദര്‍ശിക്കുന്നതെന്ന സംശയത്തിലാണ് എല്ലാവരും. പക്ഷേ കേരളവും വാരാണസിയും തനിക്ക് ഒരു പോലെയാണ്"
modi
നിപ വൈറസിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി ഗുരുവായൂരില്‍ പറഞ്ഞു. പൊതുയോഗത്തിന് ശേഷം മോദി മാലദ്വീപിലേക്ക് യാത്ര തിരിക്കും.