കേരളം

kerala

ETV Bharat / briefs

റാഫേലില്‍ മോദിസര്‍ക്കാരിന്‍റെ വ്യവസ്ഥകള്‍ മുമ്പത്തേതിലും മോശമെന്ന് ഉദ്യോഗസ്ഥര്‍ - റാഫേല്‍

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കരാറിനായി രംഗത്തുണ്ടായിരുന്ന യൂറോഫൈറ്റര്‍ മുന്നോട്ടുവച്ച കരാര്‍ ഇപ്പോഴുള്ളതിനേക്കാള്‍ ലാഭകരമായിരുന്നെന്ന് റിപ്പോര്‍ട്ട്.

റാഫേല്‍

By

Published : Feb 13, 2019, 12:40 PM IST

റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍ കരാറിലുള്ളതിനേക്കാള്‍ മോശമാണെന്ന് റിപ്പോര്‍ട്ട്. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്നംഗങ്ങള്‍ രേഖാമൂലം ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെന്ന തെളിവാണ് പുറത്തുവന്നത്. കരാര്‍ ലാഭകരമാണെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. കരാറില്‍ ഒപ്പുവക്കുന്നതിന് മൂന്ന് മാസം മുമ്പുള്ള കുറിപ്പിന്‍റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദസോയുമായി സഹകരിച്ച് 126 വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ധാരണയായത്. ഇവയില്‍18 വിമാനങ്ങള്‍ ദസോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ മോദി സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ കരാര്‍ പരിഷ്കരിച്ചു. എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്‍റെ എണ്ണം 36 ആയി കുറയുകയും ചെയ്തു. എന്നാല്‍ അപ്പോഴും മുന്‍ കരാറിനെ അപേക്ഷിച്ച് വില കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details