തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ എട്ടിന് കേരളത്തിലെത്തും. രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണ്. ഗുരുവായൂരിലും ദര്‍ശനം നടത്തും. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗുരുവായൂർ ദേവസ്വം ബോര്‍ഡിന് ലഭിച്ചു.
മോദി കേരളത്തിലേക്ക്; ഗുരുവായൂരില്‍ ദര്‍ശനം നടത്തും - kerala visit
രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനം
modi
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും കേരളത്തില്‍ നിന്നും ബിജെപി ലഭിച്ചിരുന്നില്ല. കേരളത്തില്‍ ബിജെപി നേരിട്ട ദയനീയ തോല്‍വിയുടെ വിടവ് നികത്താന്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.