ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ദിവസം മഹാത്മാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും പ്രണാമം അര്‍പ്പിച്ച് നരേന്ദ്ര മോദി. രാജ്ഘട്ടിലെ ഗാന്ധിസമാധിയും വാജ്പേയുടെ സമാധിസ്ഥലമായ സദൈവ് അടല്‍ സമാധിയും സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ജെ പി നഡ്ഡ, പീയുഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍ തുടങ്ങിയവരും മോദിക്കൊപ്പം ഉണ്ടായിരുന്നു.
മഹാത്മാ ഗാന്ധിക്കും വാജ്പേയിക്കും പ്രണാമം അര്‍പ്പിച്ച് മോദി
രാവിലെ ദേശീയ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചു.
modi
വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം എട്ടായിരത്തോളം അതിഥികള്‍ പങ്കെടുക്കും. രാഷ്ട്രപതി ഭവന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പരിപാടിയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറും. ചടങ്ങിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കിയ വിരുന്നില്‍ നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും പങ്കെടുക്കും.
Last Updated : May 30, 2019, 9:11 AM IST