പ്രധാനമന്ത്രി ഇന്ന് എത്തും; നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം - നരേന്ദ്ര മോദി
രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദര്‍ശനം
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണ്. നാളെ രാവിലെ കൊച്ചിയില്‍ നിന്നും പ്രത്യേക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. ക്ഷേത്രദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പൊതുയോഗമാണിത്. ഉച്ചയോടെ ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിരിക്കുന്നത്.