മലപ്പുറം: യുഡിഎഫിന്‍റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് രണ്ടാംതവണയും വിജയക്കൊടി പാറിച്ച് പി കെ കുഞ്ഞാലിക്കുട്ടി. 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവര്‍ത്തിച്ച് കൊണ്ടാണ് ലോക്സഭയിലേക്ക് കുഞ്ഞാലിക്കുട്ടി വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായ വി പി സാനുവായിരുന്നു മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യ എതിരാളിയായി ഉണ്ടായിരുന്നത്. യുവാക്കള്‍ക്കിടയില്‍ നിന്നും വോട്ടു ചോര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയെന്ന കടമ്പ മറിക്കടക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് കുഞ്ഞാലിക്കുട്ടി.
മലപ്പുറത്ത് രണ്ടാം തവണയും കുഞ്ഞാലിക്കുട്ടി - v p sanu
എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായ വി പി സാനുവായിരുന്നു മുഖ്യ എതിരാളി
ഇ അഹമ്മദിന്‍റെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്സഭയിലേക്ക് എത്തുന്നത്. 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വിജയം. അന്ന് വോട്ടില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നെങ്കിലും മലപ്പുറത്തെ ജനത സന്തോഷത്തോടെ തങ്ങളുടെ കുഞ്ഞാപ്പയെ വിജയിപ്പിച്ചു.
എംഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച കുഞ്ഞാലിക്കുട്ടി, തന്‍റെ മുപ്പതാം വയസ്സില്‍ മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാനായി വിജയിച്ച വ്യക്തിയാണ്. അഞ്ചു തവണ കേരള നിയമസഭയില്‍ മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്‍റെ വിജയം സംസ്ഥാനത്തെ തന്നെ യുഡിഎഫിന്‍റെ മികച്ച നേട്ടങ്ങളിലൊന്നാണ്.