തിരുവന്തപുരം: കേരള കോൺഗ്രസിലെ എമ്മിലെ നേതൃസ്ഥാനത്തെക്കുറിച്ചുള്ള തർക്കം തീർക്കാൻ പുതിയ ഫോർമുലയുമായി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്.
തർക്കം തീർക്കാൻ പുതിയ ഫോര്‍മുലയുമായി പി ജെ ജോസഫ്
ജോസ് കെ മാണി വിഭാഗം പുതിയ ഫോർമുല അംഗീകരിക്കുമോ എന്ന് കണ്ടറിയണം
പി ജെ ജോസഫ്
സി എഫ് തോമസിനെ ചെയർമാനാക്കണം. ജോസ് കെ മാണി ഡപ്യൂട്ടി ചെയർമാൻ. താൻ നിയമസഭാകക്ഷി നേതാവും പാർലമെന്ററി പാർട്ടി നേതാവുമായി തുടരുമെന്നുമുള്ള ഫോർമുലയുമായാണ് പി ജെ ജോസഫ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കുമോ എന്ന് കണ്ടറിയണം.