കേരളം

kerala

ETV Bharat / briefs

പുന്നപ്രയില്‍ കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അതേസമയം അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാൻ ശ്രമം ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi congratulated those who brought covid patient to hospital on a bike പുന്നപ്രയില്‍ കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ Chief Minister Pinarayi Vijayan പുന്നപ്ര
പുന്നപ്രയില്‍ കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

By

Published : May 7, 2021, 10:30 PM IST

ആലപ്പുഴ: പുന്നപ്രയില്‍ കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി. അത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച യുവതി യുവാക്കാളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാൻ ശ്രമം ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസതടസം അനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയത്തിന് പോലും കാത്തുനില്‍ക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയെയാണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായത്. ഇത്തരത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് വാക്‌സിന്‍ ഇറക്കുന്നത് കൂലിത്തര്‍ക്കം ഉന്നയിച്ച് തൊഴിലാളികള്‍ തടഞ്ഞു എന്ന വ്യാജ പ്രചാരണം. നിസ്വാര്‍ഥമായി ജോലിചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താന്‍ മാത്രമല്ല കേരളം മോശമായ അവസ്ഥയിലാണ് എന്ന് ചിത്രീകരിക്കാന്‍ കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി

ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്‍റെ ഉത്തരവാദിത്വം. അതിനിടയില്‍ ശ്മശാനത്തില്‍ തിരക്ക്, ഓക്‌സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങളും നിയന്ത്രണം പാലിക്കണം.

അസാധാരണമായ സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നാം തരംഗത്തിലേതു പോലുള്ള സൗകര്യങ്ങള്‍ ഇപ്പോഴും കിട്ടണമെന്നില്ല. അത് കൊണ്ടാണ് ലഭ്യമായ എല്ലാ ആശുപത്രികളും ആരോഗ്യ പരിപാലന സംവിധാനങ്ങളും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിന് സഹായം നല്‍കുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, ഈ ദുരന്തം അവസരമാക്കി എടുക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബസ്സിന് അമിത് ചാര്‍ജ് ഈടാക്കുക, സ്വകാര്യ ആശുപത്രികളില്‍ അമിത ചാര്‍ജ് ഈടാക്കുക തുടങ്ങിയ പ്രവണതകള്‍ അതിന് ഉദാഹരണമാണ്. അത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: അഞ്ച് വര്‍ഷത്തിനിടെ ആദ്യം, മാധ്യമങ്ങള്‍ക്കായി ക്ലിഫ് ഹൗസിന്‍റെ വാതില്‍ തുറന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details