കേരളം

kerala

ETV Bharat / briefs

പെരിയ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് ഇന്ന് കുറ്റപത്രം നൽകും - chargesheet

രണ്ടുപേരുടെ സാക്ഷിമൊഴി ഒഴിവാക്കിയുള്ള കുറ്റപത്രമാണ് പ്രതികൾക്ക് നൽകുക.

പ്രതികൾക്ക് ഇന്ന് കുറ്റപത്രം നൽകും

By

Published : Jun 6, 2019, 2:47 AM IST

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ , കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ഇന്ന് കുറ്റപത്രം നൽകും. കേസിൽ അറസ്റ്റിലായ 14 പേരിൽ 11പേർ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. മൂന്ന് പേർക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴി ഒഴിവാക്കിയുള്ള കുറ്റപത്രമാണ് പ്രതികൾക്ക് നൽകുക. സാക്ഷി മൊഴി നൽകിയ രണ്ടുപേരുടെയും മൊഴി അതീവ രഹസ്യമാക്കി വെക്കണമെന്ന് കുറ്റപത്രത്തോടൊപ്പം അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇവരുടെ മൊഴികള്‍ ഒഴിവാക്കി കുറ്റപത്രം നല്‍കുന്നത്.

ഒന്നു മുതൽ എട്ട് വരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നും 9, 10, 11 പ്രതികൾ സഹായം ചെയ്തുവെന്നും 12 മുതൽ 14 വരെയുള്ളവർ തെളിവ് നശിപ്പിക്കാൻ സഹായിച്ചു എന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഒന്നാം പ്രതി പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമാണെങ്കിലും കൃത്യത്തിന് കാരണം വ്യക്തിവിരോധമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികള്‍ അറസ്റ്റിലായതിന് ശേഷം 90-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

രാത്രി ബൈക്കില്‍ പോകുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ഒരു സംഘം ആളുകള്‍ കാറില്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details