കേരളം

kerala

ETV Bharat / briefs

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് സഹായധനം ഉടന്‍- മുല്ലപ്പള്ളി രാമചന്ദ്രന്‍ - പെരിയ കൊലപാതകം

സഹായധനം നല്‍കില്ലെന്ന രീതിയില്‍ കുപ്രചരണം നടക്കുന്നുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു

file

By

Published : May 19, 2019, 1:30 AM IST

കാസര്‍കോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനുള്ള സഹായധനം ഉടന്‍‌ വിതരണം ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുടുംബത്തെ സഹായിക്കുന്നതിനായി കോണ്‍ഗ്രസും യു ഡി എഫും പിരിച്ചെടുത്ത സഹായധനം സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും സഹായധനം നല്‍കില്ലെന്ന രീതിയില്‍ കുപ്രചരണം നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

" തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു കൊണ്ടാണ് സഹായധനം കൈമാറുന്നത് വൈകിയത്. ബക്കറ്റ് പിരിവ് നടത്തി കണക്ക് ബോധിപ്പിക്കാത്തവരാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത് " - മുല്ലപ്പള്ളി പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സഹോദരിമാരെ അഭിനന്ദിക്കാനായി കല്ല്യോട്ട് എത്തിയതായിരുന്നു മുല്ലപ്പള്ളി. സിപിഎം പ്രവര്‍ത്തകര്‍ തകര്‍‌‍ത്ത സ്തൂപവും വാദ്യകലാസംഘം ഓഫീസും സന്ദര്‍ശിച്ച അദ്ദേഹം, പരാജയഭീതി മുന്നില്‍ കണ്ടാണ് സി പി എം അക്രമം നടത്തുന്നതെന്ന് പറഞ്ഞു.

ABOUT THE AUTHOR

...view details