കേരളം

kerala

ETV Bharat / briefs

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ആരോപണം

ആശുപത്രിയധികൃതര്‍ നിരുത്തരവാദപരമായാണ് രോഗിയോട് പെരുമാറിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു

കോഴിക്കോട്

By

Published : May 18, 2019, 2:18 PM IST

Updated : May 18, 2019, 2:55 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചത് ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചേമഞ്ചേരി തൂവക്കോട് കോയമ്പുറത്ത് താഴെക്കുനിയിൽ ടി സി ബൈജുവിന്‍റെ മരണത്തിലാണ് ആരോപണം. കഴിഞ്ഞ മാസം ഒമ്പതിനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പിത്താശയ ചികിത്സക്കായി ബൈജു എത്തിയത്. പിത്താശയത്തിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനായ ഇയാള്‍ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് മരിച്ചത്. ആശുപത്രിയധികൃതര്‍ നിരുത്തരവാദപരമായാണ് രോഗിയോട് പെരുമാറിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പരാതിയെ തുടർന്ന് ബൈജുവിന്റെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോസ്റ്റ് മോർട്ടം ചെയ്തു. വിഷയത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ സജിത്ത് അറിയിച്ചു. മെഡിക്കൽകോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : May 18, 2019, 2:55 PM IST

ABOUT THE AUTHOR

...view details