ഇടിവി ഭാരത് വാർത്ത തുണയായി: മല പണ്ടാരങ്ങൾക്ക് സഹായവുമായി 'പഞ്ചവർണ്ണ കിളികൾ' - tribals
അട്ടത്തോട്, ളാഹ എന്നിവിടങ്ങളിൽ ജീവിക്കുന്ന മല പണ്ടാരങ്ങൾ ആദിവാസി വിഭാഗങ്ങളുടെ ദുരിത ജീവിതം ഇടിവി ഭാരതാണ് പുറത്ത് വിട്ടത്. ഇവർക്ക് സഹായ ഹസ്തങ്ങളുമായി കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും " പഞ്ചവർണക്കിളികൾ " കലാ ചാരിറ്റി കൂട് എത്തുകയായിരുന്നു.
പത്തനംതിട്ട: ദുരിതത്തിലാഴ്ന്ന പത്തനംതിട്ട ജില്ലയിലെ മല പണ്ടാരങ്ങൾ ആദിവാസി വിഭാഗങ്ങൾക്ക് തുണയായി പഞ്ചവർണ്ണ കിളികൾ കലാചാരിറ്റി കൂട് എത്തി. പത്തനംതിട്ട ജില്ലയിലെ അട്ടത്തോട്, ളാഹ എന്നിവിടങ്ങളിൽ ജീവിക്കുന്ന ഇവരുടെ ദുരിത ജീവിതം ഇടിവി ഭാരതാണ് പുറത്ത് വിട്ടത്. ഈ വാർത്ത പുറം ലോകം അറിഞ്ഞതോടെ ഇവർക്ക് സഹായ ഹസ്തങ്ങളുമായി ധാരാളം പേർ എത്തുന്നുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും പഞ്ചവർണക്കിളികൾ കലാചാരിറ്റി കൂട് ആണ് ഒടുവിലായി ഇവിടെ സഹായവുമായി എത്തിയത്. സ്കൂൾ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും മറ്റുള്ളവർക്ക് വസ്ത്രങ്ങളും കിടക്കകളും ആഹാരവുമായാണ് ശ്രീജ സജി കുമാറിന്‍റെ നേത്യത്വത്തിലുള്ള സംഘം എത്തിയത്. ഇതു പോലുള്ള കലാചാരിറ്റി കൂടുകൾ ഇവരെ തേടി ഇനിയുമെത്തട്ടെ. അധികൃതരുടെ കണ്ണുകളും ഇവർക്ക് നേരെ തുറക്കുമെന്ന് പ്രത്യാശിക്കാം.