പാലക്കാട്: ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു വന്ന ടൂറിസ്റ്റ് ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് നല്ലേപ്പള്ളിയില്‍ വച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാലക്കാട്ട് ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് - കൊട്ടാരക്കര
ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
bus
ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു തിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം പേർ ബസ്സിലുണ്ടായിരുന്നു. ബസ്സിന്‍റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.
Last Updated : Jun 3, 2019, 10:20 AM IST