കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് ബിജെപിയില്‍ തുടക്കമായി. ഓരോ മണ്ഡലത്തിലും മുതിർന്ന നേതാക്കൾക്ക് പ്രത്യേകം ചുമതലകൾ നൽകിയതായി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. എൻഎസ്എസ് നിലപാടിൽ പ്രതികരിക്കുന്നില്ലെന്നും കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.
അടുത്ത ലക്ഷ്യം കേരളം: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി - ബിജെപി
കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്ത മാസം മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഇപ്പോൾ 15 ലക്ഷം അംഗങ്ങൾ ഉള്ളത് 30 ലക്ഷമായി വർധിപ്പിക്കാനാണ് പദ്ധതി.
കേരളത്തിൽ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്ത മാസം മുതൽ ക്യാമ്പയിൻ ആരംഭിക്കും. ഇപ്പോൾ 15 ലക്ഷം അംഗങ്ങൾ ഉള്ളത് 30 ലക്ഷമായി വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ന്യൂനപക്ഷ അംഗത്വം വർദ്ധിപ്പിക്കാൻ ന്യൂനപക്ഷ പിന്തുണ നേടാനുള്ള ശ്രമങ്ങൾ തുടരുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. അതേസമയം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വട്ടിയൂർക്കാവിൽ എംടി രമേശ്, കോന്നിയിൽ എഎൻ രാധാകൃഷ്ണൻ, പാലായിൽ ശോഭാ സുരേന്ദ്രൻ, എറണാകുളത്ത് പത്മനാഭൻ, മഞ്ചേശ്വരത്ത് പികെ കൃഷ്ണദാസ്, അരൂരിൽ കെ സുരേന്ദ്രൻ എന്നിവർക്ക് പ്രത്യേകം ചുമതലകൾ നൽകി. തെരഞ്ഞെടുപ്പ് വിശകലനത്തിൽ ബിജെപിയുടെ വളർച്ചയിൽ സിപിഎം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല പ്രശ്നമേ അല്ലെന്ന് വാദിച്ചവർ നിലപാടുകൾ മാറ്റി. എന്നാൽ ബിജെപി ശബരിമല വിഷയത്തിൽ മുമ്പ് സ്വീകരിച്ച അതേ നിലപാടുമായി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.