പ്രതിപക്ഷ പാർട്ടികളുടെ യോഗം റദ്ദാക്കി
ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനം
ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം റദ്ദാക്കി. ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനം.
ലോക്സഭ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസും എൻഎസ്പിയും ലോക്സഭയിൽ ലയിക്കുമെന്ന അഭ്യൂഹത്തിന് ഇടയാക്കി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിന് 52 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. നേതൃപദവി ഉറപ്പിക്കാൻ 55 അംഗങ്ങൾ വേണം. എൻഎസ്പിക്ക് അഞ്ച് അംഗങ്ങളുണ്ട്. അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തതെന്ന് ശരദ് പവാര്‍ പറഞ്ഞു. പാര്‍ട്ടി ലയനത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കളും അറിയിച്ചു. ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് എം പിമാര്‍ നാളെ യോഗം ചേരും.