കേരളം

kerala

ETV Bharat / briefs

വിദ്യാർഥികൾക്കുള്ള ഓൺലൈൻ പരാതി പരിഹാരത്തിന് 'ഫോർ ദി സ്റ്റുഡന്‍റ്സ്'

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട പരാതികളും ബുദ്ധിമുട്ടുകളും ബന്ധപ്പെട്ട സര്‍വകലാശാല അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പരിഹാരം തേടുന്നതിനുമുള്ള സംവിധാനമാണ് 'ഫോർ ദി സ്റ്റുഡന്‍റ്സ്'.

online

By

Published : Jun 12, 2019, 10:46 AM IST

ആലപ്പുഴ : ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും അഫിലിയേറ്റ് കോളജുകളിലെയും വിദ്യാര്‍‍ഥികള്‍ക്കുള്ള പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം 'ഫോർ ദി സ്റ്റുഡന്‍റ്സ്' നിലവില്‍ വന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് വെബ്സൈറ്റ് ആയ http://minister-highereducation.kerala.gov.in, ഉന്നതവിദ്യാഭ്യാസവകുപ്പിന്‍റെ പോര്‍ട്ടലായ http://higherducation.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട പരാതികളും ബുദ്ധിമുട്ടുകളും ബന്ധപ്പെട്ട സര്‍വകലാശാല അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പരിഹാരം തേടുന്നതിനുമുള്ള സംവിധാനമാണ് 'ഫോർ ദി സ്റ്റുഡന്‍റ്സ്'. പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയിൽ വിലാസവും ആധാരമാക്കി സ്ഥിരം രജിസ്‌ട്രേഷൻ നേടാം.

സര്‍വകലാശാലകളില്‍ പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ ഈ പരാതികള്‍ കൈകാര്യം ചെയ്യുകയും വളരെ വേഗം പരിഹാരം കണ്ടെത്തുകയും ചെയ്യും. സര്‍വകലാശാലകളില്‍ നിന്ന് പരാതിക്കാര്‍ക്കുള്ള മറുപടി ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. ഈ വിവരം പരാതിക്കാരുടെ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details