കേരളം

kerala

ETV Bharat / briefs

വിശ്വാസം സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷവും കേന്ദ്രവും വീഴ്ച വരുത്തിയെന്ന് എന്‍എസ്എസ് - nss service editorial

ശബരിമലയോട് അനാദരവ് കാണിച്ചപ്പോള്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ വിശ്വാസി സമൂഹത്തിന്‍റെ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ കേരളത്തില്‍ കണ്ടതെന്ന് മുഖപ്രസംഗം.

വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനും കേന്ദ്രത്തിനും വീഴ്ച്ച വരുത്തിയെന്ന് എന്‍എസ്എസ് മുഖപത്രം

By

Published : Jun 15, 2019, 8:27 PM IST

കോട്ടയം: വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍എസ്എസ് മുഖപത്രം സര്‍വ്വീസിന്‍റെ മുഖപ്രസംഗം. ഇടതുപക്ഷം വിശ്വാസം ഹനിക്കുന്ന നടപടി എടുത്തപ്പോള്‍ അത് പരിഹരിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ശബരിമലയോട് അനാദരവ് കാണിച്ചപ്പോള്‍ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള വിശ്വാസി സമൂഹത്തിന്‍റെ പ്രതികരണമാണ് കേരളത്തില്‍ കണ്ടത്. മതപരമായ വിശ്വാസങ്ങൾക്കും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങൾക്കും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ ആരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാലും മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. അവിടെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തിയില്ല എന്ന കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കണം.

കേരളത്തിൽ യുഡിഎഫിന്‍റെ വിജയം കേന്ദ്രം ഭരിക്കുന്ന എൻഡിഎക്ക് ഞെട്ടലുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത് ഇവിടെയുണ്ടാകാൻ കാരണം വിലയിരുത്തി ഘടകക്ഷികളും രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും അവരുടേതായ അഭിപ്രായങ്ങൾ പറയുന്നു. ഭൂരിപക്ഷ വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞതാണ്, അതല്ല മൈനോരിറ്റി കൺസോളിഡേഷനാണ് അതുമല്ല രണ്ടും കൂടിയാണ് യുഡിഎഫിന്‍റെ തിളക്കമാർന്ന വിജയത്തിന് കാരണമെന്ന വിലയിരുത്തലുകളിൽ അവർ എത്തുന്നു. എന്നാൽ വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എൻഎസ്എസ് വിലയിരുത്തുന്നു.

ABOUT THE AUTHOR

...view details