ഉത്തരാഖണ്ഡിൽ പുതിയ കൊവിഡ് കേസുകളില്ല - ഉത്തരാഖണ്ഡ്
പരിശോധനക്കയച്ച 214 സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തി.

ഉത്തരാഖണ്ഡിൽ പുതിയ കൊവിഡ് കേസുകളില്ല
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പുതുതായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്ത് 46 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 23 പേർക്ക് രോഗം ഭേദമായി. പരിശോധനക്കയച്ച 214 സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തി. 227 സാമ്പിളുകളുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യയിൽ 20,471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,959 പേർക്ക് രോഗം ഭേദമായപ്പോൾ 652 പേർ മരിച്ചു.