കേരളം

kerala

ETV Bharat / briefs

ഇടതുമുന്നണിയുടെ ആത്മാർത്ഥത ചോദ്യം ചെയ്ത് നിർമ്മല സീതാരാമൻ

" വയനാടിനെ ഗിനി പന്നിയാക്കി രാഹുല്‍ പരീക്ഷണത്തിന് ഉപയോഗിക്കരുതെന്നും ഒപ്പം ശ്രീധന്യയെപ്പോലെ വയനാട് ഉയര്‍ന്ന് വരണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും " നിര്‍മ്മല സീതാരാമന്‍

By

Published : Apr 21, 2019, 2:24 PM IST

Updated : Apr 21, 2019, 5:17 PM IST

രാഹുലിനെ പരാജയപ്പെട്ടുത്തുമെന്ന ഇടത് പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടോ? നിർമ്മല സീതാരാമൻ

സുല്‍ത്താന്‍ബത്തേരി: അമേഠിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച പത്രികയിലെ രേഖകളെ കുറിച്ച് സംശയമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുലിനെ പരാജയപ്പെടുത്തുമെന്ന ഇടത് പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്നും നിര്‍മ്മല സീതാരാമന്‍ ചോദിച്ചു. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. രാഹുലിനെ വയനാട്ടില്‍ നിര്‍ത്തിയപ്പോള്‍ ശരിയായ നിലപാടല്ലെന്ന് പറഞ്ഞ് ഇടതുപക്ഷം എതിര്‍ത്തു. എന്നാല്‍ ഡല്‍ഹിയില്‍ ഇടതും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്.
നരേന്ദ്ര മോദി തെരഞ്ഞെടുത്ത 115 വികസന സാധ്യതയുള്ള ജില്ലകളില്‍ ഒന്നാണ് വയനാട്. കഴിഞ്ഞ രണ്ട് വര്‍ഷമായി 115 ജില്ലകള്‍ക്കും മോദി പ്രാധാന്യം നല്‍കിയിരുന്നു. വയനാടിനെ ഗിനി പന്നിയാക്കി രാഹുല്‍ പരീക്ഷണത്തിന് ഉപയോഗിക്കരുതെന്നും ഒപ്പം ശ്രീധന്യയെപ്പോലെ വയനാട് ഉയര്‍ന്ന് വരണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇടതുമുന്നണിയുടെ ആത്മാർത്ഥത ചോദ്യം ചെയ്ത് നിർമ്മല സീതാരാമൻ
Last Updated : Apr 21, 2019, 5:17 PM IST

ABOUT THE AUTHOR

...view details