ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് തമിഴ്നാട്ടില്‍ അറസ്റ്റിലായ പത്തു പേരുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തിരുവാരൂര്‍, കീലക്കാരൈ, രാമനാഥപുരം, കടലൂര്‍, സേലം എന്നീ സ്ഥങ്ങളിലായിരുന്നു എന്‍ ഐ എ റെയ്ഡ്. ലാപ്ടോപുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, മൊബൈല്‍ ഫോണുകള്‍, സിമ്മുകള്‍, പോന്‍ ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഉപകരണങ്ങളിലെ വീഡിയോകള്‍, മറ്റു തെളിവുകള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. ശ്രീലങ്കയില്‍ ബോംബാക്രമണം നടത്തിയതില്‍ ഇവര്‍ക്കുള്ള ബന്ധവും അന്വേഷിക്കും.
ഐ എസ് ബന്ധം ആരോപിച്ച് തമിഴ്നാട്ടിലും എന്‍ ഐ എ റെയ്ഡ് - ചെന്നൈ
കാസര്‍കോടും പാലക്കാടും സമാനരീതിയില്‍ റെയ്ഡ് നടന്നിരുന്നു
nia
കാസര്‍കോടും പാലക്കാടും സമാനരീതിയില്‍ എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടത്തിയ റെയ്ഡില്‍ ശ്രീലങ്കയിലെ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുഹ്രാന്‍ ഹാഷിമിന്‍റെ വീഡിയോ അടങ്ങിയ ഉപകരണങ്ങള്‍ കണ്ടെടുത്തിരുന്നു.
Last Updated : May 21, 2019, 10:56 AM IST