കോയമ്പത്തൂര്‍: ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡിന് പിന്നാലെ കോയമ്പത്തൂരില്‍ പൊലീസ് പരിശോധന നടത്തി. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ ആസൂത്രകനായ സഹ്രാ ഹാഷിമിനെ പിന്തുണച്ചിരുന്ന മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, ഹായത്തുള്ള എന്നിവരുടെ വീടുകളിലാണ് പൊലീസും സ്പെഷ്യല്‍ ഇന്‍റലിജന്‍സ് സെല്ലും പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലരക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ പോത്തനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്‍ഐഎ റെയ്ഡിന് പിന്നാലെ കോയമ്പത്തൂരില്‍ പൊലീസ് പരിശോധന - police
മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ പിടിച്ചെടുത്തു
അതേസമയം കഴിഞ്ഞ ദിവസം ഏഴിടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. സഹ്രാ ഹാഷിമിന്‍റെ സുഹൃത്തായ അസറുദ്ദീനൊപ്പം അക്രം സിന്‍ദ, ഷെയ്ഖ് ഹിയാത്തുള്ള, സദ്ദാം ഹുസൈന്‍, ഇബ്രാഹിം സഹിന്‍ ഷാ, അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തേ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എൻഐഎ സംഘത്തിന് സൂചന ലഭിച്ചത്.