കേരളം

kerala

ETV Bharat / briefs

ഡൽഹിയില്‍ ആം ആദ്‌മി പാര്‍ട്ടി അധികാരം നിലനിർത്തുമെന്ന് നാരായൺ ദാസ് ഗുപ്‌ത - ആം ആദ്മി

ഇത്രയധികം ജനവിരുദ്ധ നയങ്ങൾ തുടർന്നിട്ടും മോദിക്ക് ലഭിച്ച ജനപിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആംആദ്‌മി പാര്‍ട്ടി എംപി നാരായണ്‍ ദാസ് ഗുപ്‌ത.

നാരായൺ ദാസ് ഗുപ്ത

By

Published : Jun 16, 2019, 8:44 PM IST

Updated : Jun 16, 2019, 10:46 PM IST

കൊച്ചി: ഡൽഹിയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ കഴിഞ്ഞുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടി അധികാരം നിലനിർത്തുമെന്നും ആം ആദ്‌മി പാര്‍ട്ടി എംപി നാരായൺ ദാസ് ഗുപ്‌ത. പാർട്ടിയിൽ ഭിന്നതകളില്ല, മറിച്ച് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ പാർട്ടിയുടെ സ്ഥിതി ദയനീയമാണെന്ന് തുറന്ന് സമ്മതിച്ച അദ്ദേഹം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രാജ്യവ്യാപകമായി ആം ആദ്‌മി പാര്‍ട്ടി മത്സരിക്കാൻ ആലോചിക്കുന്നതായും പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടി അധികാരം നിലനിര്‍ത്തും; പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഇല്ലെന്നും നാരായണ്‍ ദാസ് ഗുപ്‌ത

ഇത്രയധികം ജനവിരുദ്ധ നയങ്ങൾ തുടർന്നിട്ടും മോദിക്ക് ലഭിച്ച ജനപിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. രാജ്യത്തെ സമ്പത്തിന്‍റെ 73 ശതമാനവും ഒരു ചെറിയ വിഭാഗത്തിന്‍റെ കൈവശമാണ്. ഇത് നീതി നിഷേധമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ പറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും ഗുപ്‌ത പറയുന്നു. മോദി സർക്കാർ നടപ്പാക്കിയ ജിഎസ്‌ടി ആർക്കും മനസ്സിലാക്കാൻ കഴിയാത്തതാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പോലും ജിഎസ്‌ടി എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു നാരായണ്‍ ദാസ് ഗുപ്‌ത.

Last Updated : Jun 16, 2019, 10:46 PM IST

ABOUT THE AUTHOR

...view details