കേരളം

kerala

ETV Bharat / briefs

നാദാപുരത്ത് സ്റ്റീൽ ബോംബ് ഉള്‍പ്പടെയുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടി

നാദാപുരം മേഖലയിൽ വൻ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

By

Published : May 25, 2019, 4:33 PM IST

Updated : May 25, 2019, 5:14 PM IST

kannur

കണ്ണൂർ:നാദാപുരം വളയത്ത് സ്ഫോടകശേഖരം പിടികൂടി. രണ്ട് സ്റ്റീൽ ബോംബ്‌, 20 ഗുണ്ടുകൾ, വെടിമരുന്ന് എന്നിവയാണ് വളയം പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ചെറുമോത്ത് പളളിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

നാദാപുരത്ത് സ്റ്റീൽ ബോംബ് ഉള്‍പ്പടെയുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടി
നാദാപുരം മേഖലയിൽ വൻ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വ്യാപക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നാദാപുരം ഡിവൈഎസ്പി പ്രിൻസ് അബ്രഹാം അറിയിച്ചു.
Last Updated : May 25, 2019, 5:14 PM IST

ABOUT THE AUTHOR

...view details