മലപ്പുറം: പുതിയ അധ്യയന വർഷം അപകടരഹിതമാക്കാൻ കർശന നടപടികളുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്. ജില്ല ആർടിഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ വിഷയവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയങ്ങളിലും പിടിഎ പ്രതിനിധികളടങ്ങിയ കമ്മറ്റി രൂപീകരിക്കുകയും ഒരു അധ്യാപകനം നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും വേണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദ്ദേശത്തിൽ പറയുന്നു. ജില്ലയിലെ എല്ലാ സ്കൂളുകളുടെ വാഹനത്തെ സംബന്ധിച്ച് വിവരങ്ങള്‍ ആര്‍ടിഒയുടെ ഓഫീസിൽ നല്‍കണം. ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശലംഘനങ്ങള്‍ കുട്ടികളുടെ യാത്രാ വേളകളില്‍ ഉണ്ടാകുന്ന പക്ഷം വിവരം കാലതാമസമില്ലാതെ പൊലീസിനെയോ മോട്ടോര്‍ വാഹനവകുപ്പ് അധികാരികളെയോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശങ്ങള്‍ നൽകി മലപ്പുറം മോട്ടോർ വാഹന വകുപ്പ്
വിദ്യാര്‍ഥികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടങ്ങി
കൂടാതെ വാഹനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പ് വരുത്തണം. സ്‌കൂളിലെ വാഹനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഡ്രൈവര്‍മാര്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും മോട്ടോർ വാഹൻ വകുപ്പിന്‍റെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവരാണെന്നും ഉറപ്പ് വരുത്തണം. ഓരോ വാഹനത്തിലും കുട്ടികളെ സുരക്ഷിതമായി കയറ്റി ഇറക്കുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും സഹായിക്കാന്‍ ഡോര്‍ അറ്റന്‍ഡറേയോ ആയമാരെയോ നിയമിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുകയും ചെയ്യണം.