മുസ്സാഫര്‍പൂര്‍ കേസ്; അന്വേഷണം രണ്ടാഴ്ച്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം
പതിനൊന്ന് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ്
പാറ്റ്ന:മുസ്സാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സിബിഐ യോട് ആവശ്യപ്പെട്ടു. കേസിന്‍റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് ജൂണ്‍ മൂന്നിന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്ന അവധിക്കാല ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. നിലവിലെ റിപ്പോര്‍ട്ട് ഉടന്‍ കൈമാറാനും കോടതി സിബിഐ യോട് നിര്‍ദേശിച്ചു. എന്‍.ജി.ഒ സേവ സങ്കല്‍പ്പ് ഇവം വികാസ് സമിതി നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ വെച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.