മുരളി മനോഹർ ജോഷിക്ക് വാരണാസി സീറ്റ് വാഗാദാനം ചെയ്ത് കോണ്‍ഗ്രസ്. മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയാകാനാണ് ക്ഷണം. കോണ്‍ഗ്രസ് നേതാക്കളുമായി ജോഷി ആശയവിനിമയം നടത്തി. മുരളി മനോഹർ ജോഷിക്കും എൽ കെ അദ്വാനിക്കും തെരഞ്ഞെടുപ്പിൽ ബി ജെ പി സീറ്റ് നിഷേധിച്ചിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.
മുരളി മനോഹർ ജോഷിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് - മുരളി മനോഹർ ജോഷി
മുരളി മനോഹര്‍ ജോഷിയുമായി കോണ്‍ഗ്രസ് ആശയ വിനിമയം നടത്തി. മോദിക്കെതിരെ വാരണാസിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം
ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി എല്‍ കെ അദ്വാനി രംഗത്ത് കഴിഞ്ഞ ദിവസം വന്നിരുന്നു. രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ഒരുകാലത്തും ശത്രുക്കളായി കണ്ടിട്ടില്ലെന്ന് അദ്ദേഹം ബ്ലോഗിലൂടെ വിമര്‍ശിച്ചിരുന്നു. ആദ്യം രാജ്യം, പിന്നീട് പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകും. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിന്‍റെ ഉത്സവങ്ങളാണ് തെരഞ്ഞെടുപ്പുകള്‍. ഇന്ത്യന്‍ ജാനാധിപത്യത്തെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധന നടത്തുന്നതിനുള്ള അവസരംകൂടിയാണിതെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.