ഇടുക്കി : സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. രാവിലെ 11 മണിക്കാണ് സന്ദർശനം. കാലവര്‍ഷത്തിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സമിതിയുടെ ലക്ഷ്യം. കേന്ദ്ര ജല കമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഗുൽഷൻരാജ് ചെയർമാനായുള്ള മൂന്നംഗ മേൽനോട്ട സമിതിയിൽ കേരളത്തിന്‍റെ പ്രതിനിധിയായ ടിങ്കു ബിസ്വാൾ, തമിഴ്നാടിന്‍റെ പ്രതിനിധിയായ കെ.എസ്. പ്രഭാകർ എന്നിവരാണ് ഉള്ളത്.
മുല്ലപ്പെരിയാർ : മേൽനോട്ട സമിതി സന്ദർശനം ഇന്ന് - മുല്ലപ്പെരിയാർ അണക്കെട്ട്
കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനാണ് സമിതി അവസാനമായി അണക്കെട്ടിൽ സന്ദർശനം നടത്തിയത്
മുല്ലപ്പെരിയാർ : മേൽനോട്ട സമിതി സന്ദർശനം ഇന്ന്മുല്ലപ്പെരിയാർ : മേൽനോട്ട സമിതി സന്ദർശനം ഇന്ന്
പ്രളയത്തിന് ശേഷം ആദ്യമായാണ് മേല്‍നോട്ട സമിതി അംഗങ്ങള്‍ അണക്കെട്ടിലെത്തുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് നാലിനാണ് സമിതി അവസാനമായി അണക്കെട്ടിൽ സന്ദർശനം നടത്തിയത്.