കെന്നത്ത് ചുഴലിക്കാറ്റ് : മരണം 38 ആയി
മഴയെത്തുടർന്ന് ആയിരക്കണക്കിനാളുകളാണ് ഗ്രാമങ്ങളിൽ കുടുങ്ങി കിടക്കുന്നത്, നിരവധി വീടുകളും തകര്‍ന്നു.
മൊസാംമ്പിക്ക്:ആഫ്രിക്കയിലെ മൊസാംമ്പിക്കില് ഉണ്ടായ കെന്നത്ത് ചുഴലിക്കാറ്റില്‍ മരണം 38 ആയി. ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശിയത്. മഴയെത്തുടർന്ന് ആയിരക്കണക്കിനാളുകൾ ഗ്രാമങ്ങളിൽ കുടുങ്ങി. ആയിരത്തോളം വീടുകൾ തകര്‍ന്നു. കൊടുംങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഇഡായ് ചുഴലിക്കാറ്റ് മൊസാംമ്പിക്കില് കനത്ത നാശംവിതച്ചത്. ഒമ്പതിനായിരത്തോളം പേരാണ് ഇഡായ് ചുഴലിക്കാറ്റിൽ രാജ്യത്ത് കൊല്ലപ്പെട്ടത്.