മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കാറ്. പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി.
ശാസിക്കാനും സ്നേഹിക്കാനും ത്യജിക്കാനും ഒരേ സമയം സാധിക്കുന്ന വ്യക്തി അതാണ് "അമ്മ". അമ്മയുടെ കരുതലിന് മുന്നില്‍ അവരുടെ സ്നേഹത്തിന് ഇന്ന് ലോകം ഒന്ന് ചേരുകയാണ് മാതൃദിനത്തിൽ. പകരം ചോദിക്കാതെ സ്‌നേഹിക്കാൻ കഴിയുന്ന ഒരേ ഒരാള്‍ അമ്മ. അമ്മയുടെ സ്‌നേഹത്തിന് പകരം നൽകാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു.
" ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു